Type Here to Get Search Results !

Bottom Ad

തൊഗാഡിയയെ കുറ്റവിമുക്തനാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: യൂത്ത്‌ലീഗ്

കാസര്‍കോട്: (www.evisionnews.in)വര്‍ഗ്ഗീയ വിഷം ചീറ്റിയ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള അഭ്യന്തര വകുപ്പിന്റെ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കാസര്‍കോട് മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ഹമീദ് ബെദിര, ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് പ്രസ്താവിച്ചു. 

മതേതരത്വത്തിനും ജനാധിപത്യത്തിനും ഏറെ പവിത്രതയും മഹത്വവും കല്‍പ്പിക്കുന്ന രാജ്യത്ത് ചിലര്‍ വര്‍ഗ്ഗീയ വിഷം ചീറ്റി വികൃതമാക്കുന്നത് ആശങ്കാജനകമാണ്. വര്‍ഗ്ഗീയത വളര്‍ത്തി നാടിന്റെ സമാധാനവും പവിത്രമായ സൗഹാര്‍ദ്ദവും തകര്‍ക്കുന്നവര്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കേണ്ടടുത്ത് അവരെ വെള്ളപൂശുന്ന നിലപാട് തിരുത്തേണ്ടതാണെന്നും ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നുകൊണ്ടെത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

evisionnews

keywords : thogadiya-youthleague

Post a Comment

0 Comments

Top Post Ad

Below Post Ad