Type Here to Get Search Results !

Bottom Ad

ഹബീബ് റഹ്മാനെ പാര്‍ട്ടിയിലെടുക്കേണ്ടെന്ന് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി

ചെമ്മനാട്: (www.evisionnews.in)റിട്ട.എസ്.പി ഹബീബ് റഹ്മാനെ മുസ്‌ലിം ലീഗില്‍ എടുക്കേണ്ടെന്ന് ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി. ശനിയാഴ്ച വൈകിട്ട് ഉദുമ മേല്‍പ്പറമ്പിലുള്ള ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ഹബീബ് റഹ്മാനെ എതിര്‍ത്തത്. 
സര്‍വ്വീസിലിരിക്കുമ്പോള്‍ ലീഗ് പ്രവര്‍ത്തകരെ നിരന്തരം ദ്രോഹിച്ച ഒരാളെ എന്തടിസ്ഥാനത്തിലാണ് പാര്‍ട്ടിയിലെടക്കുന്നതെന്ന് പ്രവര്‍ത്തകര്‍ വികാരം കൊണ്ടു. ഖാസി മരണത്തെ ആത്മഹത്യയായി ചിത്രീകരിച്ചതും മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇങ്ങനെയുള്ള ഒരാളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞു. 
പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ അധ്യക്ഷത വഹിച്ചു. 
ഹബീബ് റഹ്മാന്റെ ലീഗ്പ്രവേശനത്തെ എതിര്‍ത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റി തീരുമാനമെടുക്കാനായി മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു. 
ഹബീബ് റഹ്മാനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചവര്‍ക്കെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനമുണ്ടായി.


evisionnews

keywords : habeebrahman-party-muslim-league-committee

Post a Comment

0 Comments

Top Post Ad

Below Post Ad