ഖാസി സി.എം.അബ്ദുല്ല മൗവലിയുടെ മരണത്തിന് പിന്നിലെ സത്യാസ്ഥ പുറത്തുകൊണ്ടുവരാന്‍ സമര രംഗത്തുള്ള എല്ലാ സംഘടനകളും കൈകോര്‍ക്കണമെന്ന് ആം ആദ്മി ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ പറഞ്ഞു. ഇ-വിഷന്‍ സംഘടിപ്പിക്കുന്ന ഖാസി മരണം, അന്വേഷണം കടലില്‍ മുക്കിയതാര് എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (www.evisionnews.in)
ആം ആദ്മി ഈ വിഷയത്തില്‍ ഏറ്റവും അവസാനമായി സമര രംഗത്തെത്തിയ പ്രസ്ഥാനമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് ശരിക്കും ഹോം വര്‍ക്ക് നടത്തിയ ശേഷമാണ് ആപ് സമരത്തിനിറങ്ങിയത്.സി.എം ഉസ്താദ് ഒരു മതപണ്ഡിതന്‍ എന്നതിനപ്പുറം വലിയ മനുഷ്യസ്‌നേഹിയാണ്. നാടിന് വേണ്ടി ഒരുപാട് പ്രയത്‌നിച്ച വ്യക്തിത്വം അദ്ദേഹത്തിന്റെ മരണത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്. ഇതിന് വേണ്ടി സമര രംഗത്തുള്ള മുഴുവന്‍ സംഘടനകളും കൈകോര്‍ക്കേണ്ടിയിരിക്കുന്നു. ഇതിനെ വലിയ ജനകീയ പ്രക്ഷോഭമാക്കി മാറ്റുകയാണ് വേണ്ടത്.
അന്വേഷണത്തില്‍ കാര്യമായ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഖാസിയുടെ ബന്ധുക്കള്‍ ആം ആദ്മിയെ സമീപിച്ചിരുന്നു. അതിനെ പാര്‍ട്ടി വളരെ ആത്മാര്‍ത്ഥതയോടെയാണ് ഏറ്റെടുത്തത്. കേസില്‍ ഇന്ത്യയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ന്റെ സേവനം ലഭ്യമാക്കും. അതിനുവേണ്ടി പ്രശാന്തുഭൂഷണുമായി സംസാരിച്ചിട്ടുണ്ട്. എന്തുതന്നെയായാലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആം ആദ്മി അങ്ങേയറ്റം വരെ പോകുമെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
keywords : prashanthbooshan-ravindran-kannankai-qazi

Post a Comment
0 Comments