Type Here to Get Search Results !

Bottom Ad

കെ.എം.സി.സി. യുടെ സ്മാര്‍ട്ട് ജേര്‍ണി ശ്രദ്ധേയമായി

ദുബൈ: ദുബൈ കെ. എം. സീ. സീ ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് യു. എ. ഇയുടെ വടക്കന്‍ പ്രവിശ്യയായ കല്‍ബയിലേക്ക് സംടിപ്പിച്ച സ്മാര്‍ട്ട് ജേര്‍ണി ശ്രദ്ധേയമായി.പ്രാവാസ ജീവിതത്തിലെ വിരസതകള്‍ക്ക് ഇടയിലും അശരണര്‍ക്കും പിറന്ന നാടിന്റെ പുരോഗമനത്തിനും വേണ്ടി ജോലി തിരക്കുകള്‍ക്ക്  ഇടയിലെ ഇടവേളകളില്‍ പ്രവര്‍ത്തിക്കുന്ന കെ. എം. സി. സി പ്രവര്‍ത്തകര്‍ സംബന്ധിച്ച മുഴു നീള യാത്രയില്‍ ദുബൈ കെ,എം.സി.സി. സംഘടിപ്പിച്ച'ക്ലീന്‍ അപ്പ് ദ വേള്‍ഡ്' പരിപാടിയില്‍ സംബന്ധിച്ചതിനു ശേഷമാണു യാത്ര പുറപ്പെട്ടത്. യാത്രയില്‍ വ്യക്തി വികസന ക്ലാസ്സുകള്‍, നേതൃ പരിശീലന പരിപാടികള്‍,സംഘടനാ ചര്‍ച്ചകള്‍, ക്വിസ് മത്സരം, വിനോദ സൗഹൃദ മത്സരങ്ങള്‍ , മുതിര്‍ന്ന നതാക്കളുമൊത്തുള്ള ആശയ സംവാദങ്ങള്‍ ,ആനുകാലിക വിഷയങ്ങള അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ കമ്മിറ്റിയുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആശയ ചര്‍ച്ചകളും സംവാദങ്ങളും നയ രൂപീകരണവും നടന്നു.

ദുബായി ക്ലീനപ്പ് ദി വേള്‍ഡ് പരിസരത്ത് നിന്നും പുറപ്പെട്ട സ്മാര്‍ട്ട് ജേര്‍ണിക്ക് ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ ഫ്‌ലാഗ് ഓഫ് ചെയ്തു. സംസഥാന ജനറല്‍ സെക്രെട്ടറി ഇബ്രാഹിം മുരിച്ചണ്ടി , സംസ്ഥാന നേതാക്കളായ ഹസ്സൈനാര്‍ തോട്ടുംബാഗം,മുസ്തഫ തിരൂര് ജില്ല ജെനറല്‍ സെക്രട്ടറി അബ്ദുള്ള ആരങ്ങാടി,മുനീര് ചെര്‍ക്കള, ഖാദര്‍ ബെന്ടിച്ചാല്‍ ,ഹനീഫ് ടി.ആര്‍ , സി.എച് നൂരുധീന്‍,മഹമൂദ് കുളങ്ങര,സലാം കന്യപാടി.റിയാസ് മാനൂര്‍,എന്നിവര് ആശംസ അര്പ്പിച്ചു.മണ്ഡലം പ്രസിടന്റ്‌റ് ടി.കെ.മുനീര് ബന്താട് , ആക്ടിംഗ് ജെനറല്‍ സെക്രെട്ടറി ഷബീര്‍ കിഴൂര്, അബ്ബാസ് കെ.പി.ഇല്യാസ് കട്ടകാല്‍,ഷംസീര്‍ അടൂര, സി.എ .ബഷീര്, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഇസ്മയില്‍ നാലംവാതുക്കല്‍,ഹാഷിം വെസ്റ്റ്,ആരിഫ് ചേരുമ്പ ,ബക്കര്‍ പള്ളിക്കര ,നൌഫല്‍ മങ്ങടാന്‍,അസ്ലം പാക്യര,റൌഫ് കെ.ജി.എന്‍ ,സിദ്ധീക്ക് അടൂര, ഹസീബ് പള്ളിക്കര തുടങ്ങിയവര നേത്രത്വം നല്കി.










keywords: dubai-kmcc-smart-journey

Tags

Post a Comment

0 Comments

Top Post Ad

Below Post Ad