Type Here to Get Search Results !

Bottom Ad

ഖാസിയുടെ മരണം: സി.ബി.ഐ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി (www.evisionnews.in): കാസര്‍കോട് ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള സി.ബി.ഐ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഖാസി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലെത്തി സി.ബി.ഐ എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
അന്വേഷണ പുരോഗതി കോടതി ആവശ്യപ്പെട്ടതിനെതുടര്‍ന്ന് സി.ബി.ഐ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് കേസ് എഴുതി തള്ളാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ അപേക്ഷ നല്‍കിയത്. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. സി.ബി.ഐ അപേക്ഷയിന്മല്‍ മജിസ്‌ട്രേറ്റ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ജസ്റ്റിസ് പി. ഉബൈദ് സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി.
സമസ്ത സീനിയര്‍ ഉപാധ്യക്ഷനും, ചെമ്പരിക്ക മംഗലാപുരം ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന സി.എം.അബ്ദുള്ള മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ലോക്കല്‍ പൊലീസ് അന്വേഷണം വിവാദമായതോടെ ക്രൈം ബ്രാഞ്ചിനും ശേഷം സി.ബി.ഐക്കും അന്വേഷണം കൈമാറിയിരുന്നു. എന്നാല്‍ സി.ബി.ഐ. അന്വേഷണത്തിലും പരാതി വന്നതോടെ ഹൈകോടതിയില്‍ കേസ് നല്‍കുകയായിരുന്നു.
സി.ബി.ഐ.റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടി കാട്ടിയും, കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ യുടെ ഉന്നത ടീമിനെ കൊണ്ട് കേസ് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, ഖാസി സംയുക്ത സമര സമിതി കണ്‍വീനര്‍ ഹമീദ് കുണിയ, കിഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണു വാദം കേള്‍ക്കുന്നതിനായി കോടതി പരിഗണിച്ചത്.

Keywords: Kochi-Cm Usthad-case-report-court-order-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad