Type Here to Get Search Results !

Bottom Ad

ജില്ലാ ലീഗ് ക്രിക്കറ്റ് മഫ്ജാക്കേഴ്‌സും ജാസ് ബദര്‍ നഗറും ഫൈനലില്‍

കാസര്‍കോട്:(www.evisionnews.in) ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍ മത്സരത്തില്‍ മഫ്ജാക്കേര്‍സ് ചെമ്മനാടും ജാസ് ബദര്‍ നഗറും ഫൈനലില്‍. ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂരിനെ 35 റണ്‍സിന് തോല്‍പ്പിച്ചാണ് മഫ്ജാക്കേഴ്‌സ് കലാശക്കളിക്ക് ടിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മഫ്ജാക്കേഴ്‌സ് 22.5 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്തായി. 61 റണ്‍സ് നേടിയ സലീമിന്റെ ചെറുത്ത് നില്‍പ്പാണ് മഫ്ജാക്കേഴ്‌സിനെ കരകയറ്റിയത്. ബാച്ചിലേഴ്‌സിന് വേണ്ടി റഫീഖും ബാസിതും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. 

മറപടി ബാറ്റിംഗിനിറങ്ങിയ ബാച്ചിലേഴ്‌സിന് നിശ്ചിത 25 ഓവറില്‍ 120 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 

മറ്റൊരു മത്സരത്തില്‍ നാഷണല്‍ ചെമ്പിരിക്കക്കെതിരെയാണ് ജാസ് ബദര്‍ നഗര്‍ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജാസ് 24 ഓവറില്‍ 124 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ജാസിന്റെ കരുത്തുറ്റ ബൗളിംഗ് നിര ചെമ്പിരിക്കയെ 16.1 ഓവറില്‍ 101 റണ്‍സിന് ചുരുട്ടിക്കെട്ടി. നാലു വിക്കറ്റെടുത്ത നിസാമിന്റേയും മൂന്ന് വിക്കറ്റെടുത്ത നഷാദിന്റെയും തീതുപ്പുന്ന ബൗളിംഗാണ് ജാസിന് വിജയമൊരുക്കിയത്.

evisionnews

keywords : cricket-final-kasargod

Post a Comment

0 Comments

Top Post Ad

Below Post Ad