കാസര്‍കോട് (www.evisionnews.in): ഇനി മുതല്‍ വളവിലും തിരിവിലും മരത്തണലിലും ഒളിച്ചിരുന്ന് വാഹനപരിശോധിക്കുന്ന കാക്കിയെ കാണില്ല. സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നിയന്ത്രണത്തിലല്ലാതെ വാഹനപരിശോധന നടത്തരുതെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. കിട്ടിയ അവസരങ്ങളിലൊക്കെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി നടത്തുന്ന പരിശോധന വ്യാപകമാകുന്നുവെന്ന പരാതിയെതുടര്‍ന്നാണ് നിയന്ത്രണം.
വാഹനപരിശോധനയ്ക്കിടെ അപകടമുണ്ടാകുന്നതും പരിശോധനയുടെ പേരില്‍ യാത്രക്കാരില്‍ നിന്ന് വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതുമായ പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പോലീസ് മേധവിയുടെ പുതിയ ഉത്തരവ്. അര്‍ധരാത്രിയിലും അപകടസാധ്യതയുള്ള ഇടങ്ങളിലുമാണ് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പലപ്പോഴും പരിശോധനനടത്തുന്നത്. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്നും പരാതിയുണ്ട്.
Keywords: Vehicle-DJP-Order-Helmet-Police-checking

Post a Comment
0 Comments