Type Here to Get Search Results !

Bottom Ad

കുമ്പള ഉപജില്ല കലോത്സവം സമാപിച്ചു; മുള്ളേരിയയും കാറഡുക്കയും ജേതാക്കള്‍

മുള്ളേരിയ: (www.evisionnews.in)ബെള്ളൂര്‍ സ്‌കൂളില്‍ നടന്ന കുമ്പള ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു. അഞ്ച് ദിവസങ്ങളിലായി ഒന്‍പത് വേദികളിലായി നടന്ന പരിപാടിയില്‍ 88 സ്‌കൂളിലെ 2000ല്‍ പരം കുട്ടികളാണ് പങ്കെടുത്തുത്. സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍. എ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കൈലാസമൂര്‍ത്തി, കുണ്ടാര്‍ രവീശ തന്ത്രി, സായിറാം ഗോപാലകൃഷ്ണ ഭട്ട്, മദക്കം ഇബ്രാഹിം, ഡി.ഡി.ഇ സി.രാഘവന്‍, താഹിറ യൂസഫ്, പി.എ ചനിയ, ജെ.എസ്.സോമശേഖര, എം.ഗിത, സുധജയറാം, കെ.സുജാത, രേണുക ദേവി, എം.ശ്രീധര, സുലേഖ, കുസുമ, ശശികല, നിഷ ഷൈജു, കല്ലഗ ചന്ദ്രശേഖര റാവു, എസ്.കെ. അബ്ബാസ് അലി, ഡോ.പി.വി.കൃഷ്ണകുമാര്‍, കെ.ഡി മാത്യു, ഡോ.കെ.ബാലന്‍, സദാശിവ നായ്ക്ക്, മഹാലിംഗേശ്വര ഭട്ട്, ആര്‍ രാധാകൃഷ്ണന്‍, എ.കെ.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം കിരീടം 129 പോയിന്റോടെ ജി.വി.എച്ച്.എച്ച് മുള്ളേരിയയും ഹൈസ്‌കൂള്‍ വിഭാഗം കിരീടം 137 പോയിന്റോടെ ജി.വി.എച്ച്.എച്ച് എസ്. കാറഡുക്കയും നേടി. എല്‍.പി വിഭാഗത്തില്‍ 41 പോയിന്റോടെ കാറഡുക്കയും ചെന്നാങ്കോടും ഒന്നാം സ്ഥാനത്തും 39 പോയിന്റോടെ ബേള സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ 67 പോയിന്റോടെ കാറഡുക്കയും എ.യു.പി.എസ് മുള്ളേരിയും ഒന്നാം സ്ഥാനത്തും 58 പോയിന്റോടെ ബേള സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 116 പോയിന്റോടെ എന്‍.എച്ച്.എസ്. പെര്‍ഡാലയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 115 പോയിന്റോടെ കാട്ടുകുക്കെ രണ്ടാം സ്ഥാനത്തെത്തി. യു.പി. സംസ്‌കൃതത്തില്‍ 86 പോയിന്റോടെ സ്വര്‍ഗ സ്‌കൂളും നീര്‍ച്ചാല്‍ ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ സംസ്‌കൃതത്തില്‍ നീര്‍ച്ചാല്‍, അഗല്‍പാടി സ്്കൂളുകള്‍ ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി. എല്‍.പി അറബിക്കില്‍ പിലാങ്കട്ട് സ്‌കൂള്‍ ഒന്നാം സ്ഥാനവും സി.എച്ച്.എം സൂരബയല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവുമാണ്. യു.പി.അറബിക്കില്‍ മുള്ളേരിയ, മൊഗ്രാല്‍ സ്‌കൂളുകള്‍ ഒന്നും രണ്ടും സ്ഥാനം നേടി. ഹൈസ്‌കൂള്‍ അറബിക്കില്‍ നീര്‍ച്ചാല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും അഗല്‍പാടി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.


evisionnews

keywords : kumbala-mulleriya-karadukka

Post a Comment

0 Comments

Top Post Ad

Below Post Ad