ബോവിക്കാനം: (www.evisionnews.in)ജില്ലയുടെ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിധ്യമായ ഖാലിദ് പുതിയവീടിനെ ബാവിക്കര പൗരാവലി ആദരിച്ചു. രണ്ടു പതിറ്റാണ്ടുകാലമായി ക്രിക്കറ്റ് രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഖാലിദ് നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്. നിലവില്‍ ജില്ലാ ലീഗ് ക്രിക്കറ്റില്‍ നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗിന്റെ താരമാണ്.
ബാവിക്കര മാളിക മൈതാനിയില്‍ നടന്ന പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. കലാം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, എബി കുട്ടിയാനം, ബി.എം.ഷാഫി ഹാജി മാളിക, ഇഖ്ബാല്‍ മുണ്ടക്കാല്‍, സഹീര്‍, ശ്രീനേഷ് ബാവിക്കര, കെ.എം.ഇഖ്ബാല്‍, അഷറഫ് മുഹമ്മദ്, കെ.കെ.കലാം സംസാരിച്ചു.
keywords : kalidpudiyaveed-bovikkanam-cricket-pouravali

Post a Comment
0 Comments