കാഞ്ഞങ്ങാട്: (www.evisionnews.in) ഷാര്‍ജയിലേക്ക് യാത്ര പോകുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാഞ്ഞങ്ങാട് രാവണേശ്വരത്തെ വി.വി ബാബു (32)നെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. ഹരജി പരിഗണിച്ച ഹൈക്കോടതി ഹൊസ്ദുര്‍ഗ് പോലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായ ബാബുവിനെ മെയ് 25 മുതലാണ് കാണാതായത്. ഷാര്‍ജയിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ട് മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം ബാബുവിനെ കാണാതാവുകയായിരുന്നു. പിന്നീട് യുവാവിനെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
Keywords: Kanhangad, Sharja, Ravaneshwar, High court, K.B.S corpus, Hosdurg

Post a Comment
0 Comments