Type Here to Get Search Results !

Bottom Ad

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ കാണാതായി; അന്വേഷണം മലപ്പുറത്തേക്ക്


കാഞ്ഞങ്ങാട്: (www.evisionnews.in)  എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. മാവുങ്കാലിലെ തട്ടാക്കുഴിയില്‍ രാജന്‍ - സുനിത ദമ്പതികളുടെ മകള്‍ ധന്യാരാജനെയാണ് 18 കാണാതായത്. പയ്യന്നൂര്‍ മാതമംഗലം എഞ്ചിനിയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ധന്യ വെള്ളിയാഴ്ച രാവിലെ പതിവ് പോലെ കോളേജില്‍ പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് മാതാവ് സുനിത ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ധന്യ മലപ്പുറത്തുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.

evisionnews


Keywords: Enginearing student, investigation, Malappuram, Hosdurg, police, Dhanya

Post a Comment

0 Comments

Top Post Ad

Below Post Ad