കൊച്ചി: (www.evisionnews.in) പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഇന്നു രാവിലെ മുഖ്യമന്ത്രിയും ഒപ്പിട്ടു. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോള്‍ ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന്‍ ശുപാര്‍ശ അംഗീകരിച്ച് ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറി. ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഫയല്‍ വെള്ളിയാഴ്ച രാത്രി കൊച്ചിയിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പിട്ടു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പുവച്ചു. ഇനി വൈകാതെ സര്‍ക്കാര്‍ ഉത്തരവായി ഇത് പുറത്തിറങ്ങും.
വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ സൂരജിനുള്ളതായി കണ്ടെത്തിയിരുന്നു. നികുതി അടയ്ക്കുന്നതിലും പിഴവ് വരുത്തി. റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച സൂരജിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഇന്നു ചോദ്യംചെയ്യും.
Keywords: T.A Sooraj, Suspend, vigilance, Vincant M. Pol, Ramesh Chennithala, Ummanchandi

Post a Comment
0 Comments