കാസര്‍കോട്:(www.evisionnews.in)ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത അകറ്റാനും അന്വേഷണം ത്വരിതഗതിയിലാക്കാനും നിയമത്തിന്റെ വഴിയില്‍ ഏതറ്റംവരെ പോകുമെന്നും മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഇ-വിഷനോട് പറഞ്ഞു.
ലീഗിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്.എന്നാല്‍ സി.ബി.ഐ അന്വേഷണത്തിലും പാളിച്ച സംഭവിച്ചു.ഈ സാഹചര്യത്തില്‍ ഏത് വിധേനയും കേസ് തെളിയിക്കുന്നതിന് നിയമപരമായ പ്രവര്‍ത്തനങ്ങള്‍ ലീഗ് നടത്തും.ഖാസിയുടെ മരണം ആത്മഹത്യയല്ലെന്നും ഇതൊരു കൊലപാതകമാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ലീഗാണ് ആദ്യം ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കളുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് ഭാവി കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ട്.ഖാസിയുടെ മരണത്തെ കിറിച്ച് അന്വേഷണം ത്വരിതപ്പെടുത്താന്‍ ലീഗ് ഇടപെടുന്നില്ല എന്ന് ഐ.എന്‍.എല്‍ ആരോപണം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാന്‍ താനില്ലെന്നും ഖമറിദ്ദീന്‍ പറഞ്ഞു
keywords : qazi-mc-kamarudheen

Post a Comment
0 Comments