കാസര്‍കോട്: (www.evisionnews.in) ജില്ലാ ക്രിക്കറ്റ് ലീഗ് സി-ഡിവിഷന്‍ മത്സരത്തില്‍ മിറാക്കിള്‍ കമ്പാറിനെ 1 റണ്‍സിന് പരാജയപ്പെടുത്തി ഇ.വൈ.സി.സി എരിയാല്‍ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇ.വൈ.സി.സി 23.2 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. നവാസ് 46 റണ്‍സും നിര്‍മല്‍ തോമസ് 5 വിക്കറ്റുകളും നേടി. മറുപടി ബാറ്റ് ചെയ്ത മിറാക്കിള്‍ 23.4 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി. നിര്‍മല്‍ തോമസ് 31 റണ്‍സും നവാസ് 4 വിക്കറ്റുകളും നേടി
മറ്റൊരു മത്സരത്തില്‍ പി.സി.സി പള്ളിക്കാലിനെ 34 റണ്‍സിന് പരാജയപ്പെടുത്തി സ്‌പോട്ടിങ്ങ് നെല്ലിക്കുന്നും ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത സ്‌പോട്ടിങ് 23 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. സഹീര്‍ 27 ഉം ഗുരുദത്ത് 25ഉം റണ്‍സുകളും മുസ്ഥഫ 3 വിക്കറ്റുകളും നേടി.
ഞായറാഴ്ച രാവിലെ 8.30ന് പാറക്കട്ട പോലീസ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇ.വൈ.സി.സി എരിയാല്‍ സ്‌പോടിങ് നെല്ലിക്കുന്നിനെ നേരിടും. ഉച്ചക്ക് 1.00 മണിക്ക് ബി-ഡിവിഷന്‍ ഫൈനല്‍ മത്സരം നടക്കും.
Keywords: Kasaragod, district cricket, EYCC Eriyal, Spoting Nellikkunn, Pallikkal, Saheer, Gurudath, Musthafa,
Post a Comment
0 Comments