Type Here to Get Search Results !

Bottom Ad

പരസ്പരം കൈകള്‍ ബന്ധിച്ച് ആയിരം അടി താഴ്ചയിലേക്ക് ചാടി യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കി


നെടുങ്കണ്ടം: (www.evisionnews.in)  രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രത്തിെല പാറക്കെട്ടില്‍നിന്ന് ആയിരം അടി താഴ്ചയില്‍ തമിഴ്‌നാട് പുല്‍മേട്ടിേലക്ക് ചാടി യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കി. കോമ്പയാര്‍ ആലക്കല്‍ ഡെന്നീസിന്റെ മകള്‍ ഡെല്‍ന (16), കൂട്ടാര്‍ പുളിക്കല്‍ മാത്യുവിന്റെ മകന്‍ കിഷോര്‍(19) എന്നിവരെയാണ് വ്യൂ പോയിന്റിന് മുകളില്‍നിന്നുചാടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കൈകള്‍ ഷാള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരുന്നു. ഡെല്‍ന നെടുങ്കണ്ടം സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും കിഷോര്‍ പുറ്റടിയിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്. 
രാമക്കല്ലില്‍ വ്യൂ പോയിന്റിന് മുകളില്‍നിന്ന് ചാടിയെതന്ന് കരുതപ്പെടുന്ന ഇരുവരുടേയും മൃതദേഹങ്ങള്‍ ആയിരം അടിയോളം താഴ്ചയില്‍ തമിഴ്‌നാട് പുല്‍മേട്ടിലാണ് കണ്ടെത്തിയത്. ചാടിയ ഭാഗം കേരളത്തിലും താഴ്‌വര തമിഴ്‌നാട്ടിലുമാണ്. ഡെല്‍നയെ കാണാതായതായി കാണിച്ച് കഴിഞ്ഞ ദിവസം രാവിലെ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ സമയം ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്കുശേഷം കിഷോര്‍, താനും ഡെല്‍നയും മരിക്കാന്‍ പോവുകയാെണന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചിരുന്നു. രാവിലെ ബാലന്‍പിള്ള സിറ്റിയിലുള്ള കിഷോറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തി. ടൂറിസ്റ്റ് കേന്ദ്രത്തിനുസമീപം ബൈക്ക് കണ്ടെത്തുകയുംചെയ്തു. പിന്നീട് പോലീസിന്റെ സാനിധ്യത്തില്‍ നടത്തിയ തിരച്ചിലില്‍ രാമക്കല്ലിന്റെ മുകളില്‍നിന്ന് കിഷോറിന്റെ മൊബൈലും ഒടിച്ചനിലയില്‍ സിംകാര്‍ഡും ഇരുവരുടേയും ചെരുപ്പുകളും കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


Keywords: Tie hands, 1000 km distance, die, young girl and boy, suicide
Tags

Post a Comment

0 Comments

Top Post Ad

Below Post Ad