ദില്ലി: (www.evisionnews.in) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആരാണ് ചെന്നൈ ടീമിന് നേതൃത്വം നല്‍കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ സുപ്രിം കോടതിയില്‍ ഇന്ന് വാദം തുടരുമ്പോഴാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ അംഗീകാരം റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു കോടതി. ബിസിസിഐയും മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനും നല്‍കിയ ഹര്‍ജികളും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുനാഥ് മെയ്യപ്പന്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കളിക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബിഹാറിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വാദം പൂര്‍ത്തിയായ ശേഷം ഇത് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
Keywords: Supreme court, Chennai Super King, Team,

Post a Comment
0 Comments