Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥി അത്യാസന്ന നിലയില്‍ കരഞ്ഞു തളര്‍ന്ന് ഉമ്മ

കാസര്‍കോട്:(www.evisionnews.in) ഇന്നലെ വരെ കൂട്ടുകാരോടൊത്ത് കളിച്ചുചിരിച്ചു നടന്ന വിദ്യാര്‍ത്ഥി അത്യാസന്ന നിലയില്‍ മംഗലാപുരത്തെ ആസ്പത്രിയില്‍. ബോവിക്കാനത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആയിഷയുടെ മകന്‍ ഇസ്ഹാഖ്(18)ആണ് മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്. പനി വന്ന ഇസ്ഹാഖിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. 24 മണിക്കൂറിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. 
ബോവിക്കാനത്തെ 500 രൂപ മാത്രം വാടകയുള്ള അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ക്വാര്‍ട്ടേഴ്‌സിലാണ് അവനും ഉമ്മയും ജീവിക്കുന്നത്.ഭര്‍ത്താവ് ചെറുപ്പത്തിലെ ഉപേക്ഷിച്ചുപോയ ആയിഷയുടെ പ്രതീക്ഷയും സ്വപ്നവുമാണ് എക മകന്‍ ഇസ്ഹാഖ്.കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ട് ആ ഉമ്മ ജീവിച്ചതത്രയും മകനുവേണ്ടി മാത്രമായിരുന്നു. പഠിക്കാന്‍ മിടുക്കനായിട്ടും സാമ്പത്തിക പ്രയാസം മൂലം ഇസ്ഹാഖ് പ്ലസ്ടു കഴിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം പഠനം നിര്‍ത്തി.
ഇപ്പോള്‍ ഒരു ദിവസം പതനിയ്യായിരം രൂപയിലേറെയാണ് ആസ്പത്രി ചിലവ്. മകന്റെ അരികില്‍ കരഞ്ഞുതളര്‍ന്നിരിക്കുന്ന ഉമ്മ സങ്കടകാഴ്ചയാണ്. മകനെ രക്ഷിക്കണമേ എന്ന് പറഞ്ഞ് കരയുന്ന ആ ഉമ്മ കണ്ടുനില്‍ക്കുന്നവരില്‍ നൊമ്പരം പകരുകയാണ്. ഇതുവരെയായി നാല്പതിനായിരത്തിലേറെ രൂപ ചിലവായി കഴിഞ്ഞു. നാട്ടുകാരുടെ സഹായംകൊണ്ടാണ് ചികിത്സ.


keywords: kasargod-student-fever-ishak

Post a Comment

0 Comments

Top Post Ad

Below Post Ad