Type Here to Get Search Results !

Bottom Ad

യുവാക്കള്‍ ചുലെടുത്തു;നുള്ളിപ്പാടി ക്ലീന്‍ ആയി

കാസര്‍കോട്: നുള്ളിപ്പാടി ശാഖ യൂത്ത് ലീഗ് ഗ്രീന്‍ നുള്ളിപ്പാടി ശുചിത്വ പരിപാടി ഡോ: ജനാര്‍ദ്ധനന്‍ നായിക് ഉല്‍ഘാടനം ചെയ്തു. യൂത്ത് ലീഗ് നടത്തുന്ന പദ്ധതി മാതൃകപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രി പരിസരം മുതല്‍ പുതിയ ബസ്സ് സ്റ്റാന്റ് വരെ ശുചികരിച്ചു.തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. റോഡിന്റെ ഇരുഭാഗങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭയോട് ആവശ്യപ്പെടുമെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു. മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഖാലിദ് പച്ചക്കാട്, സയ്യിദ് സവാദ് തണല്‍, മന്‍സൂര്‍ കരിപ്പൊടി, മുഹമ്മദ് റാഫി, അബ്ദുല്‍ റഹിമാന്‍, സുഹൈല്‍, റൗഫ് നാസര്‍ കരിപ്പൊടി, ഷാഹിദ് എന്നിവര്‍ സംബന്ധിച്ചു.
evisionnews
keywords: kasargod-clean-nullipady-youth-league

Post a Comment

0 Comments

Top Post Ad

Below Post Ad