കാഞ്ഞങ്ങാട് (www.evisionnews.in): സ്‌കൂള്‍ വിദ്യാര്‍ഥി അഭിലാഷിന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും കാഞ്ഞങ്ങാട്ട് നടത്തിയ പ്രകടനത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തതുമായി ബന്ധപ്പെട്ട് വിവാദം ചൂട് പിടിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത ബി.ജെ.പി - സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം മുന്നൂറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പ്രകടനം നടക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തിനെതിരെ പോലും പോലീസ് കേസെടുക്കുകയായിരുന്നു. ജനാധിപത്യപരമായ രീതില്‍ പ്രകടനം നടത്തിയ ബി.ജെ.പി -സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കി കേസെടുപ്പിച്ചത് ഹൊസ്ദുര്‍ഗ് എസ്.ഐ കെ. ബിജുലാല്‍ ആണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആരോപണം. എസ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഇന്നലെ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അല്ലാത്തപക്ഷം ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത് അടക്കമുള്ള സമരപരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി നേതൃത്വം.
Keywords: Kasaragod-kanhangad-abhilash-struggle-investigation-bjp-case-police-si

Post a Comment
0 Comments