Type Here to Get Search Results !

Bottom Ad

ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി: ഭാരവാഹികളെ തെരെഞ്ഞെടുത്തു


ദോഹ (www.evisionnews.in): ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് മുട്ടം മഹ്മൂദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കെ.എം.സി.സി ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം സംസ്ഥാന നേതാവ് എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജില്ലാ പ്രസിഡന്റ് എം.ബി ബഷീര്‍, എം.ടി.പി മുഹമ്മദ് കുഞ്ഞി, സംസ്ഥാന സെക്രട്ടറി കെ.എസ് മുഹമ്മദ് കുഞ്ഞി, മജീദ് ചെമ്പരിക്ക, ഇബ്രാഹിം ഹാജി എന്നിവര്‍ പ്രസംഗിച്ചു.

റസാഖ് കല്ലട്ടി സ്വാഗതം പറഞ്ഞു. ഇബ്രാഹിം പെര്‍ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസര്‍ നാസര്‍ കൈതക്കാട് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: മുട്ടം മഹമ്മൂദ് (പ്രസിഡന്റ്), റസാഖ് കല്ലട്ടി (ജനറല്‍ സെക്രട്ടറി), അറബി കുഞ്ഞി (ട്രഷറര്‍), എം.ബി അബ്ദുല്ല, എസ്.എ ജലീല്‍, കെ.എസ്.അബ്ദുല്ല കുഞ്ചത്തൂര്‍, മൊയ്തീന്‍ സിറാജ് (വൈസ്.പ്രസിഡന്റുമാര്‍), മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍, ഷുക്കൂര്‍ മണിയംപാറ, ഇബ്രാഹിം പെര്‍ള, കെ.ബി മുഹമ്മദ് ബായാര്‍ (സെക്രട്ടറിമാര്‍).


Keywords: Kasaragod-Dubai-Kmcc-Election-organizer

Post a Comment

0 Comments

Top Post Ad

Below Post Ad