Type Here to Get Search Results !

Bottom Ad

നഗരത്തിലെ രണ്ട് കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കി

കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നഗരത്തിലെ രണ്ട് കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങള്‍ പിടിമുറുക്കി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തെ രണ്ട് കെട്ടിടങ്ങളില്‍ സന്ധ്യമയങ്ങിയാല്‍ കാഞ്ചാവ് വില്‍പനക്കാരും യുവതികള്‍ അടക്കമുള്ള അനാശാസ്യ സംഘങ്ങളും താവളം ഉറപ്പിക്കുകയാണ്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകുന്ന വഴിയരികിലാണ് രണ്ട് കെട്ടിടങ്ങളും ഉള്ളത്. ഈ കെട്ടിടങ്ങളിലേക്ക് പോലീസിന്റെ ശ്രദ്ധ പതിയാറില്ല. രാത്രി കാലങ്ങളില്‍ ഇവിടെ വന്‍തോതിലുള്ള കഞ്ചാവ് കച്ചവടമാണ് നടക്കുന്നത്. തീവണ്ടി മാര്‍ഗം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുന്ന കഞ്ചാവ് പൊതികള്‍ ഇവിടെ കൊണ്ട് വന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു. നഗരത്തിലെ ചില തട്ട് കടകളിലേക്കും കഞ്ചാവ് വിതരണത്തിനായി എത്തിക്കുന്നുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കഞ്ചാവ് മാഫിയ സംഘത്തിന്റെ വലയില്‍ അകപ്പെട്ടിരിക്കുകയാണ്. ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥി കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലഹരി മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇത്തരം സമൂഹവിരുദ്ധ സംഘങ്ങളുടെ കരങ്ങള്‍ അഭിലാഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട്ടെ കഞ്ചാവ് വില്‍പനക്കാരുടെ പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെ കാണേണ്ട പോലീസ് നിസ്സംഗതയാണ് അവലംബികുന്നതെന്നാണ് വിമര്‍ശനം.


Keywords:Kasaragod-news-Drug-mafia-kanjavu-railwaystation

Post a Comment

0 Comments

Top Post Ad

Below Post Ad