Type Here to Get Search Results !

Bottom Ad

സ്‌നേഹചുംബന ത്തില്‍ എം പി ശോഭകറന്തജെ എക്‌സ്‌പേര്‍ട്ടാണെന്ന മന്ത്രിയുടെ പരമാര്‍ശം വിവാദമാകുന്നു


മംഗലാപുരം: (www.evisionnews.in) കിസ് ലൗ വിന്റെ കാര്യത്തില്‍ ഉടുപ്പി-ചിക്കമംഗ്ലൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭ കരന്തജെ എക്‌സ്‌പേര്‍ട്ടാണെന്നും അഭിപ്രായം അവരോട് ചോദിക്കൂ എന്നുമുള്ള കര്‍ണാടക മന്ത്രി വിനയ്കുമാര്‍ സോറകെയുടെ പരമാര്‍ശം കര്‍ണാടകയില്‍ കത്തുന്നു. കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിനാണ് ഉടുപ്പി ചാര്‍ജ് കൂടിയുള്ള മന്ത്രി ബിജെപിയുടെ എംപിയെ അപമാനിക്കുന്നതരത്തില്‍ പരമാര്‍ശിച്ചത്. ബാംഗ്ലൂരിലും മറ്റും നടത്താനുദ്ദേശിക്കുന്ന കിസ്ഓഫ് ലൗവിനെയും അതിനെതിരെ നടന്നുവരുന്ന എതിര്‍പ്പുകളെയും സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിനുമറുപടിയായാണ് മന്ത്രി, ഈ ചോദ്യം ശോഭകറന്തജെ എംപിയോട് ചോദിക്കെന്നും മറുപടികിട്ടുമെന്നും കമ്മന്റ് തട്ടിവിട്ടത്. ശോഭ ഇക്കാര്യത്തില്‍ എക്‌സ്‌പേര്‍ട്ടാണെന്നു കൂട്ടിചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകര്‍ എത്തരത്തിലുള്ള പരിചയമാണ് ശോഭയ്ക്കുള്ളതെന്നു ചോദ്യച്ചപ്പോള്‍ മന്ത്രി മറുപടി പറഞ്ഞതുമില്ല. സംഭവുമായിബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്്. സൊറയുടെ പെരുമാറ്റത്തിനെതിരെ കര്‍ണാടകയില്‍ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ സംസ്‌കാരമാണ് ഇതിലൂടെ വ്യക്തമായതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. 


Keywords: manglore, Kiss of love, Uduppi, Chikmaglore, BJP leader, 

Post a Comment

0 Comments

Top Post Ad

Below Post Ad