Type Here to Get Search Results !

Bottom Ad

ജമാഅത്ത് പ്രസിഡന്റിന്റെ വീടാക്രമിച്ച സംഭവം; 5 പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: (www.evisionnews.in)  അരയി ജമാഅത്ത് പ്രസിഡന്റ് ബി.കെ യൂസഫ് ഹാജിയുടെ വീടാക്രമിച്ച സംഭവത്തില്‍ 5 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് യൂസഫ് ഹാജിയുടെ വീട്ടിന് നേരെ ആക്രമണമുണ്ടായത്. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെയാണ് കേസ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. യൂസഫ് ഹാജിയുടെ അയല്‍വീട്ടിലുള്ള യുവാവും പ്രദേശവാസിയായ യുവതിയും ഒളിച്ചോടിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ പ്രശ്‌നത്തില്‍ ഹാജിയുടെ മകന്‍ ഇടപെട്ടിരുന്നു. പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുള്ളതായി സംശയിക്കുന്നു. ജമാഅത്ത് പ്രസിഡന്റ് വീടാക്രമിച്ച സംഭവം കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


Keywords: Jama'ath President, attack, 5 men, Arayi, B.K Yousuf Haji, Hosdurg police, 

Post a Comment

0 Comments

Top Post Ad

Below Post Ad