Type Here to Get Search Results !

Bottom Ad

ബോളിവുഡ് ഇന്നിംഗിസിന് ഹരിശ്രീ


മുംബൈ: (www.evisionnews.in) പൂജാ ഭട്ട് നിര്‍മിക്കുന്ന ചിത്രത്തിലൂടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കൗസ്തവ് നാരായണ്‍ നിയോഗി സംവിധാനം ചെയ്യുന്ന കാര്‍ബറെറ്റ് (Cabaret) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്ത് ബോളിവുഡില്‍ പുതിയ ഇന്നിംഗ്സിന് തുടക്കമിടുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ മലയാളിയായി തന്നെയാണ് ശ്രീശാന്ത് എത്തുന്നത്. 
ചിത്രത്തിനായി ശ്രീശാന്ത് അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് തുകയായി കൈപ്പറ്റിയെന്ന് മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളിച്ചുവയോടെ ഹിന്ദി പറയുന്ന കഥാപാത്രത്തെയായിരുന്നു തന്റ ചിത്രത്തിന് വേണ്ടിയിരുന്നതെന്നും അതിനാലാണ് ശ്രീശാന്തിനെ തന്നെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്നും പൂജാ ഭട്ട് പറഞ്ഞു. ഈ മാസം ഏഴിന് ശ്രീശാന്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫറുമായി പൂജാ ഭട്ടും ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ സോനു ലഖ്‌വാനിയും മുംബൈയിലെ ശ്രീശാന്തിന്റെ വീട്ടിലെത്തിയത്.
ശ്രീശാന്തിന്റെ വിവാഹ ഫോട്ടോ കണ്ടാണ് താരത്തെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് സോനു ലഖ്‌വാനി പറഞ്ഞു. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കുറ്റാരോപിതനായ ശ്രീശാന്തിനെ ബിസിസിഐ മത്സര ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഡാന്‍സ് അടിസ്ഥാനമാക്കിയുള്ള നിരവധി റിയാലിറ്റി ഷോകളില്‍ ശ്രീശാന്ത് പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു. 


Keywords: Shreeshanth, Bolliwood, B.C.C.I, Kerala, Hindi, Pooja bhat, Cabaret, starting, dance items, 

Post a Comment

0 Comments

Top Post Ad

Below Post Ad