മംഗലാപുരം: (www.evisionnews.in) യുവതിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്തുവരികയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തി. ഹേരൂര്‍ വില്ലേജിലെ അളഗളഡക്കേരി സിദ്ധമനയിലെ വാസുനായക്(27) ആണ് മരിച്ചത്.
ബൈന്ദൂര്‍ മുടൂര്‍ വില്ലേജിലെ വാരണാപലുവിന് അടുത്ത രുണ്ട്രാണിയിലെ സുര പൂചാരിയുടെ മകള്‍ സുനിത(19)യെ രണ്ടാഴ്ചമുമ്പാണ് ദുരൂഹസാഹചാര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ സംശയംപ്രകടിപ്പിച്ച നാട്ടുകാര്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബൈന്ദൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നു ഈമാസം 19ന് വാസുനായകിനെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യംചെയ്തു. കഴിഞ്ഞദിവസം വീണ്ടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഇയാളോട് ഫോണ്‍വിളിച്ചു പറഞ്ഞിതായും നായകിന്റെ ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം രാവിലെ ഇയാളെ വീട്ടനടുത്തുള്ള ഒരു മരക്കൊമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈയാള്‍ ആത്മഹത്യചെയ്തതായിരിക്കാമെന്നാണ് പോലിസ് പറയുന്നത്.
Keywords: Manglore, Young girl, death, neighbout, Sidhamana Vasunaik, Baindoor, Mudoor village,

Post a Comment
0 Comments