Type Here to Get Search Results !

Bottom Ad

പത്താം ക്ലാസ് വിദ്യാര്‍ഥി നേത്രാവതി പുഴയില്‍ മുങ്ങി മരിച്ചു

www.evisionnews.in

മംഗലാപുരം: (www.evisionnews.in)  സുഹൃത്തിനൊപ്പം നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. ബി.സി റോഡ് ഗണത്പഡുപ്പിലെ വാടകവീട്ടില്‍ താമസിക്കുന്ന ശേഖര്‍ ആചാര്യയുടെ മകന്‍ ശരത് കുമാര്‍ (15) ആണ് മരിച്ചത്. 
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നേത്രാവതിപ്പുഴയില്‍ പുതുതായി നിര്‍മിച്ച പാലത്തിനടുത്ത് കുളിക്കാനെത്തിയതായിരുന്നു കല്ലട്ക്ക ശ്രീറാം ഹൈസ്‌കൂളിലെ വിദ്യാര്‍ഥി ശരത് കുമാറും സുഹൃത്തായ പ്രജ്വലും. കാല്‍ തെന്നി പുഴയുടെ ആഴമുള്ള ഭാഗത്ത് വീണ ശരത് ശക്തമായ നീരൊഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രജ്വലിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തെരെച്ചില്‍ നടത്തി ശരതിനെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Keywords: manglore, Tenth class student, Sharath, drawn, B.C road, Nethravadhi, 

Post a Comment

0 Comments

Top Post Ad

Below Post Ad