Type Here to Get Search Results !

Bottom Ad

സുപ്രീംകോടതി വിധിക്കെതിരെ പോത്തുപൂട്ടുകാരുടെ കൂറ്റന്‍ റാലി

www.evisionnews.in

മംഗളൂരു: (www.evisionnews.in)  പോത്തുപൂട്ട് (കമ്പാള) നിരോധിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മംഗളൂരുവില്‍ പോത്തുപൂട്ടുകാരുടെ കൂറ്റന്‍ റാലി. ദക്ഷിണകന്നട, ഉഡുപ്പി, കാസര്‍കോട് ജില്ലകളിലെ കമ്പാളക്കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു റാലി. ബല്‍മട്ട ശാന്തിനിലയ മൈതാനത്തില്‍നിന്ന് തുടങ്ങിയ റാലി ഡി.സി.ഓഫീസ് പരിസരത്ത് സമാപിച്ചു.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമമനുസരിച്ചാണ് സുപ്രീംകോടതി കഴിഞ്ഞദിവസം കമ്പാള എന്ന പോത്തുപൂട്ട് തടഞ്ഞുകൊണ്ട് വിധിപുറപ്പെടുവിച്ചത്. എന്നാല്‍, കമ്പാള ഒരു ഗ്രാമീണ ഉത്സവവും സ്‌പോര്‍ട്‌സുമാണെന്നും ഇതില്‍ മൃഗങ്ങളോട് ഒരുതരത്തിലുള്ള ക്രൂരതയും കാണിക്കുന്നില്ലെന്നും പോത്തുപൂട്ടുകാര്‍ പറയുന്നു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്കൊപ്പം 190 ജോഡി അലങ്കരിച്ച പോത്തുകളും പ്രതിഷേധത്തിനുണ്ടായിരുന്നു.
കമ്പാളക്കമ്മിറ്റി പ്രസിഡന്റ് ഭാസ്‌കര്‍ ഷെട്ടി മുഖ്യപ്രസംഗം നടത്തി. മൃഗസംരക്ഷണവകുപ്പാണ് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ദക്ഷിണകന്നട, ഉഡുപ്പി ജില്ലകളിലായി വര്‍ഷത്തില്‍ 52 കമ്പാളകള്‍ നടക്കുന്നുണ്ട്. ഇതാണ് ഇവിടത്തുകാരുടെ പ്രധാന വിനോദം. വളരെ രാജകീയമായിട്ടാണ് പോത്തുകളെ പോറ്റുന്നതും പരിപാലിക്കുന്നതും. പലയിടത്തും എയര്‍കണ്ടീഷന്‍ ചെയ്ത തൊഴുത്തുകള്‍ വരെയുണ്ട്. പിന്നെ എവിടെയാണ് ക്രൂരതയെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുമെന്നും ഷെട്ടി പറഞ്ഞു.
എം.എല്‍.എ. ജെ.ആര്‍.ലോബോ, എം.എല്‍.സി. ഐവാന്‍ ഡിസൂസ, മേയര്‍ മഹാബല മാര്‍വ തുടങ്ങിയവരും പ്രസംഗിച്ചു.







Keywords: Huge rally of Kalappoot association, Supreme court order, ban, Uduppi, Dakshina Kannada

Post a Comment

0 Comments

Top Post Ad

Below Post Ad