Type Here to Get Search Results !

Bottom Ad

ബേവിഞ്ചയിലെ യുവാവ്‌ കുണ്ടംകുഴിക്കടുത്ത്‌ ദുരൂഹസാചര്യത്തില്‍ കിണറില്‍മരിച്ചനിലയില്‍


കാസര്‍കോട്‌: (www.evisionnews.in)  യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കിണറില്‍മരിച്ചനിലയില്‍ കണ്ടെത്തി. ചെര്‍ക്കള ബേവിഞ്ച സ്‌റ്റാര്‍ നഗറിലെ പരേതനായ സിപിസി മുഹമ്മദ്‌-ആയിഷ ബീവി ദമ്പതികളുടെ മകന്‍ എം മുസ്‌തഫ(27)യാണ്‌ കുണ്ടംകുഴി മരുതടുക്കം ബാലനടുക്കത്തെ സ്വകാര്യവ്യക്തിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ശനിയാഴ്‌ച രാത്രി10.30ഓടെ വീട്ടില്‍നിന്നും ഉമ്മയോട്‌ ഉടന്‍ വരാമെന്നു പറഞ്ഞു ഇറങ്ങിയതായിരുന്നു. ഏറെ വൈകിട്ടും വീട്ടിലെത്താത്തതിനേതുടര്‍ന്നു അന്വേഷിക്കുന്നതിനിടെയാണ്‌ രാവിലെ നാട്ടുകാര്‍ മുസ്‌തഫ കിണറ്റില്‍ മരിച്ചനിലയിലുള്ളതായി അറിയിച്ചത്‌. മുസ്‌തഫ സഞ്ചരിച്ച പള്‍സര്‍ ബൈക്ക്‌ കിണറിന്‌ കുറച്ചകലെകണ്ടതിനേതുടര്‍ന്നാണ്‌ നാട്ടുകാര്‍ക്ക്‌ സംശയം തോന്നിയത്‌. കിണറ്റില്‍നിന്നും ഹെല്‍മറ്റും കണ്ടെത്തിയിട്ടുണ്ട്‌. 60000രൂപ കൈയ്യിലുണ്ടായിരുന്നതായും പറയുന്നു. മുസ്‌തഫയുടെ മരണം കൊലപാതകമായിരിക്കാമെന്ന നിഗമനത്തില്‍ പോലിസ്‌ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക്‌ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ കൊണ്ടുപോയി. അതേസമയം എന്തിനാണ്‌ ഇവിടെ വന്നതെന്നതു സംബന്ധിച്ചും പോലിസ്‌ അന്വേഷിക്കുന്നുണ്ട്‌. ഹാഷിം, മുംതാസ്‌, സജ്‌ന എന്നിവര്‍ മുസ്‌തഫയുടെ സഹോദരങ്ങളാണ്‌.


Keywords: Bevincha, Young man, Kundamkuzhi, well, dead, Cherkala, bevincha, star nagar, Pariyaram Medical college

Post a Comment

0 Comments

Top Post Ad

Below Post Ad