വിദ്യാനഗര്‍ (www.evisionnews.in): ബി.സി. റോഡ് പന്നിപ്പാറ പാടി റോഡ് പണി ആരംഭിച്ചു. ആറു കിലോമീറ്റര്‍ റോഡ് ആറുകോടി രൂപ ചെലവിലാണ് നവീകരണം നടത്തുന്നത്. വിദ്യാനഗര്‍ കലക്ടറേറ്റ് ജംങ്ഷന്‍ മുതല്‍ പന്നിപ്പാറ വരെയുള്ള ഒരു കിലോമീറ്റര്‍ റോഡിന്റെ വീതി ഏഴു മീറ്ററിലും തുടര്‍ന്നുള്ള അഞ്ച് കിലോമീറ്ററില്‍ അഞ്ചരമീറ്റര്‍ വീതിയിലും ടാര്‍ ചെയ്യുന്നത്. ബി.സി. റോഡ് മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ റോഡിന്റെ വശങ്ങളിലായി ഓവുചാല്‍ പണിയും. പന്നിപ്പാറയില്‍ റോഡിന്റെ കയറ്റം കുറയ്ക്കുന്നതിന് 300 മീറ്ററോളം ദൂരത്തില്‍ മൂന്നുമീറ്ററോളം ഉയരത്തില്‍ കുന്നിടിച്ച് താഴ്ത്തും. നിലവിലുള്ള റോഡില്‍ ഏഴര സെന്റിമീറ്ററോളം ഉയരത്തിലാണ് മെക്കാഡം ടാറിടുക.
2015 മാര്‍ച്ച് മാസത്തോടെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2013 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പ്രവൃത്തി കരാറുകാരന്‍ പിന്‍മാറിയതിനാലാണ് നീട്ടിയത്.
വിദ്യാനഗര്‍ പടുവടുക്കം പന്നിപ്പാറ വരെ നിലവില്‍ ബസ് സര്‍വീസുണ്ട്. തുടര്‍ന്നുള്ള റോഡിന്റെ വീതികുറവും ശോച്യാവസ്ഥയുമാണ് ബസ് സര്‍വീസിന് തടസ്സമാകുന്നത്.
Keywords: Kasaragod-vidyanagar-construction-started-pannippara-road-
.jpg)
Post a Comment
0 Comments