Type Here to Get Search Results !

Bottom Ad

തീരദേശ ഹര്‍ത്താലിനെതിരെ സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

കാഞ്ഞങ്ങാട്: (www.evisionnews.in) സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട്ടെ അഭിലാഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന തീരദേശ ഹര്‍ത്താലിനെതിരെ സി.പി.എം ഹോസ്ദുര്‍ഗ് ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം.
തീരദേശത്ത് മാത്രമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ശരിയായില്ലെന്നും ഹര്‍ത്താല്‍ നഗരസഭ പരിധിയിലേക്ക് വ്യാപിപ്പിക്കേണ്ടതായിരുന്നു വെന്നും സമ്മേളന പ്രതിനിധികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. തീരദേശത്താണ് ഹര്‍ത്താല്‍ പ്രഖ്യാപ്പിച്ചതെങ്കിലും ഇതിന്റെ മറവില്‍ ഒരു സംഘം കഞ്ഞങ്ങാട് നഗരത്തില്‍ വന്ന് ബലം പ്രയോഗിച്ച് കടകള്‍ അടപ്പിച്ചത് ഇടതു മുന്നണിക്കും പ്രത്യേകിച്ച് സി.പി.എമ്മിനും ക്ഷീണമുണ്ടാക്കിയെന്നു സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എ.വി.രാമചന്ദ്രനെ വീണ്ടും ഹോസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

evisionnews


keywords : harthal-cpm-conference-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad