കാസര്‍കോട് (www.evisionnews.in): മൈസൂരിലെ കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കിപ്പെട്ട് മരിച്ച ബേവിഞ്ച കടവത്തെ അസീസിന്റെ (34) മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചോടെ നാട്ടിലെത്തിച്ച് ഖബറടക്കും. വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം മയ്യത്ത് നിസ്‌കാരം നടത്തി ബേവിഞ്ച ജുമാമസ്ജിദ് പരിസരത്താണ് ഖബറടക്കുക.
ഇന്നു രാവിലെ മൈസൂരിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം നഞ്ചംകോട് ജാമിഅഃ മസ്ജിദില്‍ കുളിപ്പിച്ചതിനുശേഷം മയ്യത്ത് നിസ്‌ക്കാരവും നിര്‍വ്വഹിച്ചു. തുടര്‍ന്നാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നത്. മൃതദേഹംകൊണ്ടുവരുന്ന വിവരമറിഞ്ഞ് അസീസിനെ ഒരുനോക്ക് കാണാനുംയാത്രാമൊഴി പറയാനുമായി ബേവിഞ്ചയിലെ വീട്ടില്‍ നിരവധി ആളുകള്‍ എത്തികൊണ്ടിരിക്കുകയാണ്.
Keywords: Kasaragod-bevinja-azeez-diedbody-prayer-masjid

Post a Comment
0 Comments