ബേക്കല്‍ (www.evisionnews.in): പള്ളിക്കര കടപ്പുറത്ത് കഞ്ചാവ് മാഫിയാസംഘങ്ങള്‍ പിടിമുറുക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടുകൊണ്ട് ഇവിടെ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുകയാണ്.
പള്ളക്കര ബീച്ച് പാര്‍ക്കിലെത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം രണ്ടംഗ സംഘം കഞ്ചാവ് വില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടാകുന്നില്ല. കഞ്ചാവ് ലഹരിയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ മയങ്ങിയിരിക്കുന്നത് പതിവ് കാഴ്ചയാണ്. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കാര്‍ താവളമുറപ്പിച്ചിട്ടുണ്ട്. ഇവിടെ മറ്റു ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവ് വിതരണനെത്തിയിരിക്കുന്നത്.
Keywords: Kasaragod-bekal-kanjavu-pallikkara-mafia, beach

Post a Comment
0 Comments