Type Here to Get Search Results !

Bottom Ad

അഭിലാഷിന്റേയും പ്രതികളുടേയും കൂട്ടുകാരികളെ പോലിസ് ചോദ്യംചെയ്തു

കാഞ്ഞങ്ങാട് (www.evisionnews.in): സ്‌കൂള്‍ വിദ്യാര്‍ഥി മീനാപ്പിസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഭിലാഷിന്റേയും പ്രതികളുടേയും കൂട്ടുകാരികളെ പോലിസ് ചോദ്യം ചെയ്തു. അഭിലാഷിനും കൊലയാളികളായ രണ്ടു സഹപാഠികള്‍ക്കും സ്‌കൂളില്‍ അടുപ്പമുണ്ടെന്നു പറയപ്പെടുന്ന മൂന്നു വിദ്യാര്‍ഥിനികളെയാണ് ഹൊസ്ദുര്‍ഗ് സിഐ ടി പി സുമേഷ് നേരിട്ട് സ്‌കൂളിലെത്തി ചോദ്യം ചെയ്തത്. പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തിന് കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്. കേസിലെ മുഖ്യപ്രതിയായ വിദ്യാര്‍ഥിക്ക് രണ്ടുപെണ്‍കുട്ടികളുമായി അടുപ്പമുള്ള കാര്യം പുറത്തുവിടുമെന്ന് അഭിലാഷ് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകമെന്നു പോലിസ് പറയുന്നു. പ്രണയത്തെച്ചൊല്ലി അഭിലാഷും രണ്ടുസഹപാഠികളും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടെന്നു പെണ്‍കുട്ടികള്‍ പോലിസിന് മൊഴിനല്‍കി. അതേസമയം മൂന്നുപേരും പിന്നീട് സൗഹൃദം തുടരാറുണ്ടെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

evisionnews

Keywords: Kasaragod-kanhangad-police-questionned

Post a Comment

0 Comments

Top Post Ad

Below Post Ad