Type Here to Get Search Results !

Bottom Ad

പച്ചക്കറി ലോറിയില്‍ പാന്‍മസാല ശേഖരം കടത്തിയ മൂന്നുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് (www.evisionnews.in): പച്ചക്കറി കയറ്റിയ ലോറിയില്‍ 5,000 പാക്കറ്റ് പാന്‍ മസാലകളുമായി മൂന്നുപേരെ കാസര്‍കോട് ടൗണ്‍പോലിസ് അറസ്റ്റുചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു.
പച്ചക്കറിയോടൊപ്പം ലോറിയില്‍ മംഗലാപുരത്ത് നിന്നും കടത്തികൊണ്ടുവന്ന 5,000 പാന്‍ മസാല പാക്കറ്റുകളുമായാണ് വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. ഡ്രൈവറടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. യുപിക്കാര്‍ക്ക് വേണ്ടിയാണ് സാധനം കൊണ്ടുവന്നതെന്നും പാര്‍സലില്‍ എന്താണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്. പച്ചക്കറിയാണെന്നാണ് പറഞ്ഞിരുന്നത്. ചാക്കുകളിലാക്കിയാണ് പാന്‍ മസാലകള്‍ സൂക്ഷിച്ചിരുന്നത്. നഗരത്തിലെ പല കടകളിലേക്കും പച്ചക്കറി ഇറക്കിയിരുന്നത് ഈ ലോറിയിലായിരുന്നു.

evisionnews

Keywords: Kasaragod-vegitable-lorry-custody-arrest-police

Post a Comment

0 Comments

Top Post Ad

Below Post Ad