കൊച്ചി (www.evisionnews.in): സാദാചാരക്കാരെ വെല്ലുവിളിച്ചു കൊണ്ട് ചുംബന സമരവും ആലിംഗന സമരവും അരങ്ങേറുമ്പോള്‍ സദാചാര പൊലീസിനെതിരെ ചലച്ചിത്ര താരം മോഹന്‍ലാലിന്റെ ബ്ലോഗ്. സദാചാരം എന്ന് പറഞ്ഞ് എന്തൊക്കെ അക്രമമാണ് മലയാളികള്‍ കാട്ടിക്കൂട്ടുന്നതെന്നെന്ന് ലാലേട്ടന്‍ തന്റെ ബ്ലോഗിലൂടെ ചോദിക്കുന്നു. റസ്റ്റോറന്റുകള്‍ തല്ലിത്തകര്‍ക്കുന്നു, ആളുകളെ തെങ്ങില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുന്നു, കാമുകീകാമുകന്‍മാര്‍ക്കെതിരെ ക്വട്ടേഷന്‍ സംഘത്തെ അയക്കുന്നു. സമ്പൂര്‍ണ്ണ സാക്ഷരരെന്ന് ഞെളിയുന്ന നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാര പൊലീസാകുന്നത് എത്രമാത്രം ലജ്ജാകരമാണെന്ന് ബ്ലോഗില്‍ പറയുന്നു.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ബസില്‍ വെവ്വേറെ സീറ്റുകളുള്ള സമൂഹമാണ് നമ്മുടേത്. ഇപ്പോഴും നമ്മുടെ ബസുകളില്‍ ഒരു സ്ത്രീ ഇരിക്കുന്ന സീറ്റില്‍ പുരുഷനോ തിരിച്ചോ ഇരിക്കില്ലെന്ന് ലാല്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തൊണ്ണൂറ് വയസുള്ള അമ്മൂമ്മയുടെ അടുത്ത് സീറ്റ് ഒഴിവുണ്ടെങ്കില്‍ പോലും പതിനെട്ടുകാരന്‍ പയ്യന്‍ കമ്പി തൂങ്ങി നില്‍ക്കും. ഇതല്ലേ യഥാര്‍ത്ഥ സാദാചാര വൈകൃതമെന്ന് ലാല്‍ ചോദിക്കുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ സെക്സ് മാത്രമേ സംഭവിക്കുന്നൂള്ളൂ എന്ന് കരുതുന്ന ലോകത്തെ ഏക സമൂഹം കേരളത്തിലെ മലയാളികളായിരിക്കാമെന്നും ലാലേട്ടന്‍ പറയുന്നു. സ്ത്രീക്കും പുരുഷനുമിടയില്‍ നിഷ്കളങ്കമായ സ്നേഹം, ബഹുമാനം, മാതൃ-പുത്ര ഭാവം, ശരീര ബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ട്. എന്നാല്‍ സെക്സിന്റെ സുന്ദരമായ തലങ്ങളും അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസുകാരിയേയും അമ്മയോളം പ്രായമുള്ളവരേയും പീഡിപ്പിക്കുന്നതാണ് നമ്മുടെ സെക്സെന്ന് ലാല്‍ ബ്ലോഗിലൂടെ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികളും മത നേതാക്കളും സദാചാര പൊലീസിന്റെ കാവലാളുകള്‍ ആണെന്ന് ലാല്‍ ആരോപിക്കുന്നു. ഇവരാരും ഇത്ര വീര്യത്തോടെ ഒരു പൊതുപ്രശ്നത്തിലും ഇടപെട്ട് കണ്ടിട്ടില്ല. സദാചാരം എന്നാല്‍ ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട കാര്യമല്ല. അത് പൂര്‍ണ്ണമായും നിയമാവലികളില്‍ ഒതുക്കാവുന്നതുമല്ല, ഒരു പാട് കാര്യങ്ങളില്‍ അത് വ്യക്തി അധിഷ്ഠിതമാണ്. അതില്‍ കടന്നു കയറാന്‍ ആര്‍ക്കും അവകാശമില്ല. അതേ സമയം ക്രമീകൃതമായ ഒരു സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ ചില മുന്‍കരുതലുകളും മാനിക്കലുകളും എടുക്കുകയും വേണമെന്ന് ലാല്‍ പറയുന്നു.
പരസ്പരം ചുംബിക്കാന്‍ നമുക്ക് അവകാശമുണ്ട്. എന്നാല്‍ നിങ്ങള്‍ എന്റെ കണ്‍മുന്നില്‍ വച്ച് ചുംബിക്കരുത് എന്ന് പറയാന്‍ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്, അതാണ് മര്യാദ, മാന്യത എന്ന് പറഞ്ഞു കൊണ്ടാണ് ലാലിന്റെ ബ്ലോഗ് അവസാനിക്കുന്നത്.

Keywords: Kerala-kissing-mohanlal-sasacharam-blog

Post a Comment
0 Comments