തിരുവനന്തപുരം: (www.evisionnews.in)പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കി. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ശരിവച്ച ഫയല്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറി. സൂരജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ടി ഒ സൂരജിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ അനധികൃത ആസ്തിയുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടി 83 രൂപ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനാല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ ആഭ്യന്തരസെക്രട്ടറിക്ക് നല്‍കി. ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഫയല്‍ ശരിവച്ച് ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറി. ആഭ്യന്തരമന്ത്രി കണ്ട് ഫയല്‍ കൈമാറിയാല്‍ മുഖ്യമന്ത്രിയാണ് സസ്‌പെന്‍ഷന് ഉത്തരവ് ഇറക്കേണ്ടത്.
ലീഗിനും പൊതുമരാമത്ത് മന്ത്രിക്ക് അഴിമതിയില്‍ പങ്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് കൂട്ടലടച്ച തത്തയല്ലെന്നും, ഊഹാപോഹങ്ങളുടെ അടിസ്ഥനത്തില്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ടി ഒ സൂരജിനെതിരെ കേസെടുത്തെതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സൂരജിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുത്തെ 140 രേഖകളും കൊച്ചിയിലെ 180ഓളം രേഖകളുമാണ് കോടതിയില്‍ നല്‍കിയത്. പ്രമ ാണം, ചെക്ക് ബുക്ക്, പാസ്ബുക്കുകള്‍, രസീതുകള്‍തുടങ്ങിയ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും പിടിച്ചെടുത്ത വിദേശ കറന്‍സികള്‍ഉള്‍പ്പെടെ 22,62,543 രൂപയും കോടതിയില്‍ നല്‍കി. സൂരജിനെതിരെ പരാതിയുമായി നിരവധിപ്പേര്‍ വിജിലന്‍സിനെ സമീപിക്കുന്നുണ്ട്. ഇവരില്‍ നിന്നും വിശദമായ മൊഴി രേ ഖപ്പെടുത്തുന്നുണ്ട്. സൂരജിനെ വൈകാതെ വിജിലന്‍സ് ചോദ്യം ചെയ്യും
keywords : to-sooraj-suspend

Post a Comment
0 Comments