Type Here to Get Search Results !

Bottom Ad

ബിജെപി ജില്ലാജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുത്ത പോലിസ് നടപടി വിവാദമാകുന്നു

കാഞ്ഞങ്ങാട് (www.evisionnews.in): അഭിലാഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ട് സംഘപരിവാര്‍ പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ ബിജെപി ജില്ലാജനറല്‍സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിനെതിരെ കേസെടുത്ത പോലിസ് നടപടി വിവാദമാകുന്നു. ശ്രീകാന്ത് അടക്കം മുന്നൂറോളം പേര്‍ക്കെതിരെയാണ് പോലിസ് അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നതിന് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പ്രകടനത്തില്‍ ശ്രീകാന്ത് പങ്കെടുത്തിരുന്നില്ല. കാഞ്ഞങ്ങാട്ട് പ്രകടനംന ടന്നുകൊണ്ടിരിക്കുന്ന സമയത്ത് ശ്രീകാന്ത് കാസര്‍കോട്ട് ബിജെപി ടൗണ്‍കമ്മിറ്റി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സദസില്‍ പ്രസംഗിക്കുകയായിരുന്നു. വൈകിട്ട് 4.15വരെ ശ്രീകാന്ത് കാഞ്ഞങ്ങാട്ടുണ്ടായിരുന്നു. അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ ബിജെപി ദേശിയ സമിതിയംഗം മടിക്കൈ കമ്മാരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തി ഉടന്‍ കാസര്‍കോട്ടേക്ക് തിരിച്ചുപോയ ശ്രീകാന്ത് ശബരിമല സംരക്ഷണ സദസില്‍ പ്രസംഗിക്കുകയാണ് ഉണ്ടായത്. കാഞ്ഞങ്ങാട്ട് നിന്നും കാസര്‍കോട്ടേക്ക് യാത്രതിരിക്കുമ്പോള്‍ സംഘപരിവാരിന്റെ പ്രകടനം കാഞ്ഞങ്ങാട്ട് ആരംഭിച്ചിരുന്നില്ല. ഇതോടെ പോലിസിനെതിരെ ബിജെപി നേതൃത്വം ശക്തമായി രംഗത്തുവന്നിട്ടുണ്ട്.


evisionnews

Keywords: Kasaragod-general-Secretary-police-case-protest


Post a Comment

0 Comments

Top Post Ad

Below Post Ad