Type Here to Get Search Results !

Bottom Ad

സമൂഹത്തിന്റെ സംശയം അകറ്റണം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ

കാഞ്ഞങ്ങാട്: (www.evisionnews.in)ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സമൂഹത്തിനുള്ള സംശയം നീക്കണമെന്ന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ പറഞ്ഞു. ഇ-വിഷന്‍ സംഘടിപ്പിക്കുന്ന ഖാസി മരണം അന്വേഷണം കടലില്‍ മുക്കുന്നതാര് എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇതുവരെയായി സത്യാവസ്ഥ പുറത്തുകൊണ്ടുവരാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്. കാര്യമായ അന്വേഷണം നടന്നിട്ടില്ല എന്നതാണ് സത്യം. മരണത്തിനുപിന്നില്‍ ഏതെങ്കിലും ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.


evisionnews


keywords : qazi-case-kunhiraman-mla

Post a Comment

0 Comments

Top Post Ad

Below Post Ad