Type Here to Get Search Results !

Bottom Ad

സായിറാം ഭട്ടിന്റെ ജീവചരിത്രമൊരുങ്ങുന്നു

കാസര്‍കോട്: (www.evisionnnews.in)ജീവിതം പാവങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച സായിറാം ഗോപാല കൃഷ്ണഭട്ടിന്റെ ജീവചരിത്രമൊരുങ്ങുന്നു. ബദിയഡുക്ക പഞ്ചായത്ത് മുന്‍ കയ്യെടുത്ത് തയാറാക്കുന്ന പുസ്തകം കേരളത്തിലെ പ്രമുഖ പ്രസാധകരായിരിക്കും പ്രസിദ്ധീകരിക്കുക. യുവ എഴുത്തുകാരന്‍ എബി കുട്ടിയാനമാണ് ജീവചരിത്രമെഴുതുന്നത്. 
ഇരുന്നൂറിലേറെപേര്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചുനല്‍കുകയും നിരവധി നിര്‍ധനര്‍ക്ക് സ്വയം തൊഴിലിന് വഴിയൊരുക്കി കൊടുക്കുകയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വമാണ് സായിറാംഗോപാലകൃഷ്ണഭട്ട്. സൗജന്യ കുടിവെള്ള പദ്ധതി, ആഴ്ചതോറും നടന്നുവരുന്ന മെഡിക്കല്‍ ക്യാമ്പ്, യുവാക്കള്‍ക്ക് സ്വയം തൊഴിലിനുള്ള ഓട്ടോറിക്ഷ വിതരണം, വിദ്യഭ്യാസ സഹായം തുടങ്ങി വ്യത്യസ്തമേഖലകളിലാണ് സായിറാം ഭട്ട് കാരുണ്യപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. പുസ്തക രചന ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ഉടന്‍ പുറത്തിറങ്ങാനുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു.

evisionnews

keywords : sairambut-life-history-abi

Post a Comment

0 Comments

Top Post Ad

Below Post Ad