Type Here to Get Search Results !

Bottom Ad

ഒറ്റ നമ്പര്‍ ചൂതാട്ട സംഘത്തിന്റെ അക്രമം; പോലീസുക്കാരന് പരിക്ക്

കാഞ്ഞങ്ങാട്: ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ട സംഘത്തിന്റെ അക്രമത്തില്‍ പോലീസുക്കാരന് പരിക്കേറ്റു. എസ്പിയുടെ ഷാഡോ പോലീസ് സ്‌ക്വാഡില്‍പെട്ട മധുവിനാണ് അക്രമത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലൂരാവിലെത്തിയ ഷാഡോ പോലീസുക്കാര്‍ക്കെതിരെ ചൂതാട്ട സംഘം അക്രമം അഴിച്ച് വിടുകയായിരുന്നു. വേഷം മാറിയാണ് പോലീസുക്കാര്‍ തീരപ്രദേശമായ കല്ലൂരാവിലെത്തിയത്. ചൂതാട്ടക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘം പോലീസുക്കാരെ ആക്രമിക്കുകയായിരുന്നു. മധുവിനെ ചൂതാട്ട സംഘം മര്‍ദ്ദിക്കുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം വാഹനത്തില്‍ കടന്ന് കളയുകയാണുണ്ടായത്. പോലീസിനെ ആക്രമിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് കല്ലൂരാവിയിലെ അലി ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.



keywords: kanhangad-one-number-gambling-shadow-police

Post a Comment

0 Comments

Top Post Ad

Below Post Ad