Type Here to Get Search Results !

Bottom Ad

ബിജെപി പ്രവര്‍ത്തകനെയും സഹോദരനേയും ഓട്ടോ തടഞ്ഞ് ആക്രമിച്ചു

കാഞ്ഞങ്ങാട്: ബിജെപി പ്രവര്‍ത്തകനേയും സഹോദരനേയും ഓട്ടോ റിക്ഷ തടഞ്ഞ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. എരിക്കുളത്തിന് സമീപം പുളിക്കാല്‍ പാലത്തിന് സമീപമാണ് സംഭവം. ഗുഡ്‌സ് ഓട്ടോ റിക്ഷ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ രാജേഷ്(31) സഹോദരന്‍ മധു(35) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഞാറാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ഓട്ടോ റിക്ഷയില്‍ പോവുകയായിരുന്ന രാജേഷിനേയും മധുവിനേയും സിപിഎം പ്രവര്‍ത്തകരായ ഉമേഷന്‍, സത്യന്‍, അനീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ട് രാജേഷിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയാണുണ്ടായത്. രാജേഷിനെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് മധുവിന് മര്‍ദനമേറ്റത്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ച് മധുരം വിതരണം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം.

evisionnews


keywords: kanhangad-bjp-man-and-brother-rajesh-madhu

Post a Comment

0 Comments

Top Post Ad

Below Post Ad