Type Here to Get Search Results !

Bottom Ad

പാഠപുസ്തകങ്ങളിലെ കാവിവല്‍ക്കരണം ചെറുക്കും; എംഎസ്എഫ്

കാസര്‍കോട്: കേന്ദ്ര മാനവശേഷി വികസന വകുപ്പില്‍ ആര്‍എസ്എസ് വിഎച്ച്പി പ്രവര്‍ത്തകരെ തിരുകി കയറ്റി പാഠ്യപദ്ധതി കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് എംഎസ്എഫ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. മതേതരത്വത്തില്‍ യുപിഎ സര്‍ക്കാര്‍ കൈകൊണ്ട നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കണം. വിദ്യാര്‍ത്ഥികളില്‍ വര്‍ഗീയ വിഷം ചീറ്റുന്ന പാഠഭാഗങ്ങല്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നും പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഹാഷിം ബംബ്രാണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി സ്വാഗതം പറഞ്ഞു. മെമ്പര്‍ഷിപ്പ് കൂപ്പണ്‍ ജില്ലാ നിരീക്ഷകനും സംസ്ഥാന കമ്മിറ്റി അംഗവുമായ സഹീര്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കൈമാറി. ടെക്‌ഫെഡ് ചെയര്‍മാന്‍ നിഷാത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെ കുറിച്ച് വിഷയാവതരണം നടത്തി. സഹീര്‍ അസീഫ്, റൗഫ് ബാവിക്കര, ശംസുദ്ദീന്‍ കിന്നാങ്കാര്‍, ഉസാം പള്ളങ്കോട്, സാദിഖുല്‍ അമീന്‍, ഹമീദ് സിഐ, ഇര്‍ഷാദ് മൊഗ്രാല്‍, അസിഫലി കന്തല്‍, റഹ്മാന്‍ ഗോള്‍ഡന്‍, അസിഫ് ഉപ്പള, അശ്ഫാഖ് തുരുത്തി, റിസ്‌വാന്‍ പൊവ്വല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്‌റുദ്ദീന്‍ എതിര്‍ത്തോട്, നാഷാത്ത് എന്‍, ജാഫര്‍ കല്ലഞ്ചിറ, സിറാജുദ്ധീന്‍ കെ, കുഞ്ഞബ്ദുല്ല ടിവി, റഫീഖ് വിദ്യാനഗര്‍. റിഫാദ് പിസി, ജാഫര്‍, ശഫീഖ് ടിഎം, ഖാദര്‍ അള്ളൂര്‍, മന്‍സൂര്‍ ബിഎ, മഷൂദ് എം.കെ.എച്ച്, നവാസ് കുഞ്ചാര്‍, മൂസാ ബാസിത്ത്, ഫര്‍വാന്‍, തൗസീഫ്, സഹദ് ബാങ്കോട്, സഹദ് അങ്കടിമുഗര്‍, അഷ്‌റഫ്, മുനവര്‍ സഹീദ്, റഹ്മാന്‍ പള്ളം, സൈഫുദ്ദീന്‍, റഹീസ് എം.കെ സംസാരിച്ചു.



keywords: kasargod-msf-rss-ahp

Post a Comment

0 Comments

Top Post Ad

Below Post Ad