കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് ബി ഡിവിഷന്‍ മല്‍സരത്തില്‍ മാഫ്ജാക്കേര്‍സ് ചെമ്മനാട് ആസ്‌ക് ആലംപാടിയേയും ലക്കിസ്റ്റാര്‍ കീഴൂര്‍ ബ്രദേര്‍സ് പള്ളത്തിനേയും പരാജയപ്പെടുത്തി. സി ഡിവിഷന്‍ മല്‍സരത്തില്‍ കെ.എസ്.സി കാസര്‍കോട് നാസ്‌ക് ബങ്കരക്കുന്നിനേയും ലേസിയത്ത് ചെമ്മനാട് ഫ്രണ്ട്‌സ് അട്ക്കത്ത്ബയലിനേയും പരാജയപ്പെടുത്തി. നവംബര്‍ 12ന് നാഷണല്‍ ചെമ്പരിക്ക ഫ്രണ്ട്‌സ് തായ്പളപ്പിനേയും വാസ് പടിഞ്ഞാര്‍ നാസ്‌ക് കാസര്‍കോടിനേയും നേരിടും. സി ഡിവിഷനില്‍ വിന്നേര്‍സ് ചെര്‍ക്കള ചേര്‍ക്ക്ഷയര്‍ പള്ളിക്കാലിനേയും പാസ്‌ക് പെരുമ്പള വോയീസ് പടുവടുക്കയേയും നേരിടും.
keywords: kasaragod-district-cricket-league-lucky-star-keezhur

Post a Comment
0 Comments