തിരുവനന്തപുരം: (www.evisionnews.in) ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചു. ഇവര്‍ക്കുള്ള ഓണറേറിയം ഈ മാസം 30 മുതല്‍ വിതരണം ചെയ്യുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഇതിനായി നാലു കോടി രൂപ അധിക ധനവിനിയോഗം വഴി അനുവദിച്ചിട്ടുണ്ട്.
2012 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ചുവരെ പഞ്ചായത്ത്, നഗരസഭാ തലത്തില്‍ സേവനം ചെയ്ത 903 പ്രമോട്ടര്‍മാര്‍ക്കാണ് ഓണറേറിയം ലഭിക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനാണ് ഇവരെ നിയമിച്ചിരുന്നത്. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ കാരണങ്ങളാല്‍ ശമ്പളം തടയുകയും തുടര്‍ന്ന് പ്രമോട്ടര്‍മാര്‍ സമരത്തിലുമായിരുന്നു.
പ്രതിമാസം 4000 രൂപ നിരക്കില്‍ ഇവര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ഈ തുക അനുവദിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഉത്തരവ് ഇറക്കി. ജില്ലാ ആസ്ഥാനങ്ങളിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് സെല്ലുകള്‍ വഴി വേതനം കൈപ്പറ്റാം.
Keywords: Minority fund, Promoters, Kudishika, Manhalam Kuzhi Ali, four crore,

Post a Comment
0 Comments