Type Here to Get Search Results !

Bottom Ad

ആദര്‍ശ രംഗത്ത് സമസ്തയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹം -ഖാസി ത്വാഖാ അഹ്മദ് മൗലവി


കാസര്കോട് (www.evisionnews.in): സമസ്തയുടെ ആദര്‍ശം കലര്‍പ്പില്ലാത്ത ദീനാണെന്നും അത് പ്രചരിപ്പിക്കുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ സ്തുതിര്‍ഹമാണെന്നും സമസ്ത ജില്ലാ പ്രസിഡന്റും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായ ത്വാഖാ അഹ്മദ് മൗലവി പറഞ്ഞു. എസ്‌കെഎസ്എസ്എഫ് ബെദിര ബി.കെ ഗ്രൗണ്ട് ചാല ഉസ്മാന്‍ നഗറില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം ദൈവീകമാണ്. ഇഷ്ടമുള്ളത് കൊള്ളാനും യുക്തിക്ക് നിരക്കാത്തത് തള്ളാനും മതം അനുവദിക്കുന്നില്ല. അംഗീകരിക്കപ്പെടുന്ന കൈകളിലൂടെ കൈമാറി വന്നതാണ് ഇസ്ലാമിന്റെ ആദര്‍ശം. ഖാസി പറഞ്ഞു 

എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി ആദര്‍ശ വിശദീകരണം നടത്തി. ഖലീല്‍ ഹസനി വയനാട് നീതി ബോധത്തിന് നിതാന്ത ജാഗ്രത എന്ന ഗ്രാന്റ് ഫിനാലെ പ്രമേയം വിശകലനം ചെയ്തു. 
മഹല്ല് ഖത്തീബ് അഹ്മദ് ദാരിമി, ജമാഅത്ത് പ്രസിഡന്റ് ബി.എം.എ മുഹമ്മദ് ഹാജി, സി.എ അബ്ദുല്ല കുഞ്ഞി, ഹാരിസ് ദാരിമി ബെദിര, എംഎ ഖലീല്‍, അബു ഉളിയത്തടുക്ക, ഫാറൂഖ് കൊല്ലമ്പാടി, സലാം മൗലവി ചുടുവളപ്പ്, ഹാരിസ് മൗലവി ഗാളിമുഖം, അബ്ദുല്ല ചാല, സിദ്ദീഖ് എന്‍.എം, സ്വലാഹുദ്ദീന്‍ ബെദിര, ഹമീദ് സി.എ ചുടുവളപ്പില്‍, ഇര്‍ഷാദ് ഹുദവി ബെദിര, റഷീദ് ബെദിര, സലീം ബികെ, റാഷിദ് ബി.എം.സി, സാലിം ബെദിര, ശാക്കിര്‍ ബെദിര, ഫൈസല്‍ ബെദിര, സാദിഖ് കൊല്ലമ്പാടി, റൗഫ് കൊല്ലമ്പാടി, ഖലീല്‍ കൊല്ലമ്പാടി സംബന്ധിച്ചു.

അഞ്ചാം ദിവസമായ ഇന്ന് സമര്‍പ്പിത യൗവനം ഖുര്‍ആനില്‍ എന്ന വിഷയത്തില്‍ അഫ്‌സല്‍ ഖാസിമി കൊല്ലം പ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ തങ്ങള്‍ കുന്നുങ്കൈ കുട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. നാളെ നടക്കുന്ന സമാപന സമ്മേളന സമ്മേളനത്തില്‍ യഹ്‌യ ബാഖവി കണ്ണൂര്‍ പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് പ്രകാരം നടത്തുന്ന മജ്‌ലിസുന്നര്‍ സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. 

evisionnews


Keywords: Kasaragod-bedira-skssf-Qazi-samastha-education-campaign




Post a Comment

0 Comments

Top Post Ad

Below Post Ad