കാഞ്ഞങ്ങാട്: (www.evisionnews.in) അരയി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി.കെ യൂസഫ് ഹാജിയുടെ വീട് അജ്ഞാത സംഘം തച്ചുതകര്‍ത്തു. ഹാജിയുടെ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തീവെച്ച് കത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. യൂസഫ് ഹാജിയുടെ ബന്ധുവായ മുനീറിന്റെ ഉടമസ്ഥതയിലുള്ള കാറും യൂസഫ് ഹാജിയുടെ മകന്റെ ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. ശബ്ദം കേട്ട് ഹാജിയും കുടുംബാംഗങ്ങളും പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഹാജിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
Keywords: Kanhangad Jama'ath, President, house, arayi, P.K Yousuf Haji, Muneer
Post a Comment
0 Comments