Type Here to Get Search Results !

Bottom Ad

ഗുജറാത്ത് കലാപം മറന്നെന്ന് എങ്ങിനെയാണ് മുസ്ലിം പണ്ഡിതന്‌ പറയാനാകുക: കാന്തപുരത്തിനെതിരെ പിണറായി


തിരുവനന്തപുരം: (www.evisionnews.in) ഗുജറാത്തിലെ കലാപം മറന്നെന്ന് മുസ്ലിംപണ്ഡിതന്‍ പറയുന്നു. എങ്ങനെയാണ് ഒരാള്‍ക്കു ഇങ്ങനെ പറയാനാകുക. ബിജെപിക്ക് അധികാരം കിട്ടിയപ്പോള്‍ ആളുകള്‍ എങ്ങനെയൊക്കെ മാറുന്നുവെന്നും കാന്തപുരത്തിന്റെ പേര് പരാമര്‍ശിക്കാതെ പിണറായി വിജയന്‍ ചോദിച്ചു. തിരുവനന്തപുരത്ത് പി ഗോവിന്ദ പിള്ള അനുസ്മരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൊഗാഡിയ്‌ക്കെതിരായ കേസ് പിന്‍വലിച്ചത് വര്‍ഗീയതെ പ്രീണിപ്പിക്കാനാണെന്നും പിണറായി പറഞ്ഞു.
വിദ്യാഭ്യാസമില്ലാത്തത് കൊണ്ടാണ് ഗുജറാത്തില്‍ കലാപം ഉണ്ടായതെന്ന് ഓള്‍ ഇന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കൂടിയായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഈയിടെ ഒരു ഹ്രസ്വസന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തിയപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. രണ്ടായിരത്തിലേറെപേര്‍ മരിക്കുകയും ആയിരങ്ങള്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയും ചെയ്ത ഗുജറാത്ത് കലാപത്തെ സംബന്ധിച്ച കേസുകളും മറ്റും അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. കലാപങ്ങളുടെ പേരില്‍ ഒരു പാര്‍ട്ടിയെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ് അവിടെ കലാപമുണ്ടായത്. അപ്പോള്‍ പരിഹാരമുണ്ടാകേണ്ടത് വിദ്യാഭ്യാസമില്ലാത്ത പ്രശ്‌നത്തിനാണ്. അതിനാണ് തങ്ങള്‍ അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന് ഗ്രാന്റ് ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും അവിടത്തെ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു. ഇതിനെയാണ് പിണറായി പരാമര്‍ശിച്ചത്.

evisionnews


Keywords: Gujarath, revolt, Muslim, Kanthapuram, Pinarai, grant, Umman Chandi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad