ബദിയടുക്ക: (www.evisionnews.in) മുണ്ട്യത്തടുക്ക പള്ളം മിസ്ബാഹുല്‍ ഹുദാ മദ്രസയില്‍ ഒരുക്കിയ അല്‍മിസ്ബാഹ് ലൈബ്രറിയുടെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് ബാപ്പുഞ്ഞി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഖത്വീബ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം സലാഹുദ്ദീന്‍ ഹുദവി ബോവിക്കാനം സ്വാഗതം പറഞ്ഞു. കോട്ട അബ്ദുറഹ്മാന്‍, എം.എസ്.മുഹമ്മദ് കുഞ്ഞി, അസീസ് മാസ്റ്റര്‍, എം.കെ കുഞ്ഞാലി, എകെ ഹമീദ്, കല്ലച്ചേരി അബ്ദുല്ല, അഷ്‌റഫ് കോട്ട, ലത്വീഫ് കുതുപ്പങ്കൈ, ഖലീല്‍ ഹുദവി ഫവാസ്, ഇല്യാസ് സംബന്ധിച്ചു.
Keywords: Badiaduka, Mundiathadukka, Pallam, Misbahul Huda Madrasa, library, Jamath President, Salahudheen Hudavi

Post a Comment
0 Comments