Type Here to Get Search Results !

Bottom Ad

ചെര്‍ക്കളം കര്‍മനൈരന്തര്യത്തിന്റെ പ്രതിരൂപം -യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍


evisionnews

കാസര്‍കോട് (www.evisionnews.in): കണിശവും കര്‍ക്കശവുമായ പ്രവര്‍ത്തനം കൊണ്ട് വ്യക്തിപ്രഭ പരത്തിയ കര്‍മനൈരന്തര്യത്തിന്റെ പ്രതിരൂപമാണ് ചെര്‍ക്കളം അബ്ദുള്ള സാഹിബെന്ന് സമസ്ത കേന്ദ്ര മുശാവറാ അംഗം യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍. കാസര്‍കോട് മുസ്ലിം ഫൗണ്ടേഷന്‍ ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വ്യക്തിക്ക് എല്ലാ രംഗത്തും തിളങ്ങാന്‍ സാധിച്ചെന്നുവരില്ല. പക്ഷെ, ചെര്‍ക്കളം അബ്ദുള്ള മത രാഷ്ട്രീയ സാമൂഹ്യ സംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങിയ വ്യക്തിത്വമാണ്. സമയനിഷ്ഠയും കൃത്യനിഷ്ഠയും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. കര്‍മരംഗത്ത് വിട്ടുവീഴ്ചയ്ക്കിടം കൊടുക്കാതെ ഏറ്റെടുത്ത ദൗത്യം നിറവേറ്റിക്കൊണ്ട് വ്യക്തിത്വത്തിന്റെ പ്രഭാവം തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എം ഉസ്താദ് പറഞ്ഞു. 

ചടങ്ങില്‍ ചെര്‍ക്കളത്തിനുള്ള അവാര്‍ഡ്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ സമ്മാനിച്ചു. 'തിരുനബി നമ്മോടൊപ്പമുണ്ടെങ്കില്‍' എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് സലീം നദ്‌വി വെളിയമ്പ്ര ക്ലാസെടുത്തു. 'ചെര്‍ക്കളം ദി ലീഡര്‍' എന്ന ഡോക്യുമെന്ററി ഡിസ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി പ്രകാശനം ചെയ്തു. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, പിബി അബ്ദുല്‍ റസാഖ്, പ്രശസ്ത കവി കാനേശ് പുനൂര്‍, രാജേന്ദ്രന്‍ എടത്തുംകര, ടി.പി ചെറൂപ്പ, എം അബ്ദുല്ല മുഗു, എ.പി ഉമ്മര്‍, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, സിബി അബ്ദുല്ല ഹാജി, പ്രൊഫ. അഹമ്മദ് ഹസന്‍, സി.എച്ച് മുഹമ്മദ് ചായിന്റടി, അഡ്വ. സിഎന്‍ ഇബ്രാഹിം, ഹാശിം ബംബ്രാണ, എ.പി ഉമ്മര്‍ സാഹിബ്, മൂസാബി ചെര്‍ക്കള, മക്കാര്‍ മാസ്റ്റര്‍, ഹാശിം അരിയല്‍ പ്രസംഗിച്ചു.

evisionnews


Keywords: Kasaragod-cherkalam-um-award-contribution-lifeachievement

Post a Comment

0 Comments

Top Post Ad

Below Post Ad