Type Here to Get Search Results !

Bottom Ad

വിവിധ കലാമത്സരങ്ങളില്‍ ഉന്നതവിജയം നേടിയ മദ്രസ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


കാസര്‍കോട്: (www.evisionnews.in)  ജില്ലയില്‍ വിവിധ കലാമത്സരങ്ങളില്‍ ഉന്നത വിജയം നേടിയ കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മദ്രസ പി.ടി.എ. കമ്മിറ്റി നല്‍കിയ അനുമോദന ചടങ്ങില്‍ ജമാഅത്ത് പ്രസിഡണ്ട് ഡോ.ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് ക്യാഷ് അവര്‍ഡ് നല്‍കി. പിടിഎ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. ഖത്തീബ് കളനാട് പള്ളി ഫള്ളംകോട് അബ്ദുള്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ അബ്ദുള്‍ഹമീദ് ഖാസി സ്വാഗതം പറഞ്ഞു. മൗലവി റഹ്്മാന്‍, അബ്ദുള്‍ഖാദര്‍ കുന്നില്‍, അബ്ദുല്ല ഹാജി, മുജീബ്‌റഹ്്മാന്‍ ആലങ്കോല്‍, ശംസുദ്ദീന്‍ ഹാജി ഖത്തര്‍, ശെരീഫ് മജിസ്‌ട്രേറ്റ് എന്നിവര്‍ സംസാരിച്ചു. 
ജില്ലയില്‍ നടന്ന വിവിധ കലാമത്സരങ്ങളില്‍ ഉന്നത വിജയം നേടിയ കളനാട് ഇആനത്തുല്‍ ഇസ്ലാം മാദ്രയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ പി.ടി.എ. കമ്മിറ്റി നല്‍കിയ അനുമോദനത്തില്‍ ജമാഹത്ത് പ്രസിഡണ്ട് ഡോ.ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് ക്യാഷ് അവര്‍ഡ് നല്‍കുന്നു.


Keywords: Kasaragod, Madrasa students, award, prize, Kalanad Iyanathul Islam Madrasa, Dr. Qatar Ibrahim Haji

Post a Comment

0 Comments

Top Post Ad

Below Post Ad